About Me

My photo
simple living, moderate thinking

Thursday, October 16, 2008

എന്‍റെ നാട്

കടലുണ്ടി കടല്‍ തുണ്ടി എന്ന വാക്കില്‍ നിന്നും ഉത്ഭവിച്ചതാണ് പോലും. തുണ്ടി എന്നാല്‍ നാഭി എന്നര്‍ത്ഥം (പോക്കിള്‍കുഴി എന്നും പറയും.) കടലിണ്ടെ പൊക്കിള്‍ കുഴിയാണ് കടലുണ്ടി. അറബി കടല്‍ ഉള്‍വലിഞ്ഞു കടലുണ്ടി പുഴയോട് ചേര്‍ന്ന് കിടന്നപ്പോള്‍ കടല്‍ തുണ്ടി എന്ന് വിളിച്ചു. പിന്നീട് തുണ്ടിസ് എന്ന പേരാണു സംഘ കാല രേഖകളില്‍ കാണപെടുന്നത്‌. എ ഡി ഒന്നാം നൂറ്റാണ്ടില്‍ തുണ്ടിസ് എന്ന പേരിലാണ്‌ പ്രശസ്തമായത്‌.
കടലിടുക്ക് ഉള്‍കൊണ്ട പ്രദേശം കാലാന്തരത്തില്‍ കടലുണ്ടി ആയി. അബുബക്കര്‍ അവോക്കാര്‍ ആയ പോലെ

ദേശാടന പക്ഷികൂട്ടം


ദേശാടന പക്ഷികൂട്ടം


ഭൂമിയല്‍ ഉള്ള ഏതൊരു ജന്തുവും രണ്ടു ചിറകുകള്‍ കൊണ്ടു പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെ ചില സമൂഹങ്ങള്‍ മാത്രമാകുന്നു (വി കുര്‍ആന്‍)





ദുരന്ത ഭൂമി

രണ്ടായിരത്തി ഒന്നു ജൂണ്‍ ഇരുപത്തി രണ്ടു
സമയം വൈകീട്ട് അഞ്ചര. ചെന്നൈ മെയില് , തെക്കു നിന്നു കടലുണ്ടി പാലത്തിന്മേല്‍ പ്രവേശിക്കുന്നു. ഒന്നാമത്തെ ചെറിയ പാലം താണ്ടി രണ്ടാമത്തെ വലിയ പാലത്തില്‍ പ്രവേശിച്ചു കഴിഞ്ഞു. എന്‍ജിനും ബോഗികളും കര കടന്നു. അവസാനത്തെ മൂന്ന് ബോഗികള്‍ കടലുണ്ടി പുഴയില്‍ നിലം പതിക്കുന്നു .
അങ്ങിനെ ആ ദുരന്തം സംഭവിച്ചു. അന്‍പത്തിരണ്ടു ജീവനുകള്‍ പൊലിഞ്ഞു. ഇന്ത്യാ രാജ്യം നടുങ്ങി.
ബ്രിട്ടിഷുകാരന്റെ ഇരുമ്പു പാലത്തിനു പകരം ഇന്നു കോണ്‍ക്രീറ്റ് പാലം വന്നു. പുഴ ഒഴുകുന്നു വണ്ടി ഓടുന്നു.

അഴിമുഖം


കടലുണ്ടി കടവ്

അഴിമുഖം

പുഴക്കര പള്ളി


പുഴക്കര പള്ളി

കാല്‍വരി കുന്നു


കാല്‍വരി കുന്നു കടലുണ്ടി

ദൈവ ദൂതനായ മര്‍യമിന്‍റെ മകന്‍ മസിഹു ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞു. വാസ്തവത്തില്‍ അദ്ധേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല ക്രുശിചിട്ടുമില്ല . യാഥാര്‍ത്യം അവര്‍ക്ക്‌ തിരിച്ചറിയാതെ പോവുകയനുണ്ടായത്. ദൈവം ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനം ഉണ്ടായിരിക്കുക എന്നതില്‍ നിന്നു അവനെത്രെയോ പരിശുധനത്രേ. എന്നാല്‍ അദേഹത്തെ അവങ്കലേക്ക്‌ ഉയര്തുകയത്രേ ചെയ്തത്.
സ്രഷ്ടാവ് പറയുന്ന സന്ദര്‍ഭം: ദൈവത്തിനു പുറമെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കി കൊള്ളുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞതു ? നീയെത്ര പരിശുദ്ധന്‍. എനിക്ക് പറയാന്‍ അവകാശം ഇല്ലാത്തതു ഞാന്‍ പരയാവതല്ലല്ലോ. നീ എന്നോട് കല്പിച്ച കാര്യം അതായതു എന്റെയും നിങ്ങളുടെയും രക്ഷിതാവായ ദൈവത്തെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമെ ഞാന്‍ അവരോട് പറഞ്ഞിട്ടുള്ളൂ. (വി. ഖുര്‍ ആന്‍ )

പക്ഷി സങ്കേതം


പക്ഷി സങ്കേതം